കോതമംഗലം പള്ളിത്തര്‍ക്കം: കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി തര്‍ക്ക കേസില്‍ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ പറ്റി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.

കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ ഒഴിഞ്ഞു മാറിയാല്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്കാവില്ല. ആരുടെയും പക്ഷം പിടിക്കല്‍ അല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. സിആര്‍പിഎഫിന് പറ്റിയില്ലെങ്കില്‍ പള്ളി ഏറ്റെടുക്കാന്‍ പട്ടാളത്തെ വിളിക്കേണ്ടി വന്നേക്കാമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. കോതമംഗലം ചെറിയ പള്ളി സിആ‌ര്‍പിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി.

Leave a Reply

Your email address will not be published. Required fields are marked *