കൊച്ചി : രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.
സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാന്‍ പോകുന്നത്. അതിനപ്പുറത്തേക് പ്രതിഷേധത്തിന്റെ രീതി മാറുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ഇ.പി ജയരാജന്റെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് എകെജി സെന്റര്‍ ആക്രമണം. അനുയായികളെ കൊണ്ട് ഇ.പി ജയരാജന്‍ തന്നെയാണ് ആക്രമണം നടത്തിയത്. വര്‍ഷങ്ങളോളം അന്വേഷിച്ചാലും പ്രതിയെ കിട്ടാന്‍ പോകുന്നില്ല. യഥാര്‍ത്ഥ പ്രതിയെ ഒളിപ്പിച്ചു വെച്ചിട്ട് അന്വേഷണം നടത്തിയിട്ടു എന്ത് കാര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.
