പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ഓട്ടോ ഡ്രൈവറെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പന്‍തോട് അപ്സര ഭവനില്‍ തത്ത എന്ന അനില്‍കുമാറിനെയാണ് (49) ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് 6.30ന് കോന്നി ടൗണില്‍നിന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിടാമെന്നുപറഞ്ഞ് കൊണ്ടുപോവുകയും തുടര്‍ന്ന് വിജനമായ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയശേഷം കയറിപ്പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉള്‍പ്പെടുത്തി കേസെടുക്കുകയായിരുന്നു.
വ്യാഴാഴ്ച് വൈകീട്ട് ആറോടെ കോന്നി ടൗണില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഓട്ടോയും പിടിച്ചെടുത്തു.അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കല്‍ പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
