കോഴിക്കോട്: അധ്യാപിക ലോറിയിടിച്ച് മരിച്ച കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി കെ രാമകൃഷ്ണന്റേതാണ് ഉത്തരവ്.
പിലാശേരി എ യു പി സ്കൂള്‍ അധ്യാപികയായ ചോമ്ബാല കല്ലാമല പൊന്നങ്കണ്ടി പി കെ രാജീവന്റെ ഭാര്യ കെ കെ ബബിത (36) മരിച്ച കേസിലാണ് വിധി.
80,84,900 രൂപയും ഒമ്ബത് ശതമാനം പലിശയും സഹിതം ഒരു കോടി രണ്ടു ലക്ഷം രൂപ നല്‍കാനാണ് വിധി. ഭര്‍ത്താവ് രാജീവന്‍, മക്കളായ കാര്‍ത്തിക് (9), കീര്‍ത്തി എന്ന ബേബി കീര്‍ത്തി (7), മരിച്ച ബബിതയുടെ മാതാവ് പ്രഭാവതി എന്നിവര്‍ക്ക് തുല്യമായി തുക നല്‍കണം.
യൂണിവേഴ്സല്‍ സാംബോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 ഡിസംബര്‍ 31നാണ് അപകടം നടന്നത്. അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ. എ കെ രാജീവ് ഹാജരായി.
വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 35 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും. ക്രൂരമായ മര്‍ദനത്തിനും സ്ത്രീ ഇരയായി. നരുവാമൂട് ഇടയ്ക്കാട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പത്മ കുമാരി(55) യാണ് ആക്രമിക്കപ്പെട്ടത്. വൈകിട്ട് 5 മണിയോടെ നരുവാമൂട് ഇടയ്ക്കോട് പഴഞ്ഞി നടയില്‍ നിന്നു തട്ടിക്കൊണ്ടുപോയി കാട്ടാക്കട പൂവച്ചല്‍ കാപ്പികാട് ഉപേക്ഷിക്കുകയായിരുന്നു. പണമടങ്ങിയ പഴ്സും തട്ടിയെടുത്തു. മര്‍ദ്ദനത്തില്‍ പത്മകുമാരിയുടെ പല്ലും നഷ്ടപ്പെട്ടു.
ചെറിയ തോതില്‍ റിയല്‍ എസ്റ്റേറ്റ് ബിസനസ്സും വീട് വാടകയ്ക്ക് എടുത്ത് നല്‍കലുമാണ് അവിവാഹിതയായ പത്മകുമാരിയുടെ ജോലി. പ്രാവച്ചമ്ബലത്തിനടുത്ത് വാടക വീട് നോക്കി പോയശേഷം മടങ്ങുമ്ബൊഴാണ് സംഘം ഇവരെ തട്ടികൊണ്ടു പോയത്. രണ്ടുപേര്‍ തമിഴ് സംസാരിക്കുന്നവരാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പൂവച്ചല്‍ കാപ്പിക്കാട് ക്ഷീര സംഘത്തിന് സമീപം വില്‍പനക്കായി തിരിച്ച പ്ലോട്ടില്‍ ഒരുമണിക്കൂറിനുശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ആറരയോടെ അവശനിലയില്‍ പത്മകുമാരിയെ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് അക്രമവിവരം അറിഞ്ഞത്.
പഴഞ്ഞിനട പാലത്തിനു സമീപത്തു നിന്ന് ബലമായി കാറില്‍ പിടിച്ചു കയറ്റി സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. തയാറാകാതെ വന്നതോടെ മുഖത്തടിച്ചു. ഒരു പല്ല് പോയി. കട്ടര്‍ ഉപയോഗിച്ച് മാലയും മോതിരങ്ങളും മുറിച്ചെടുത്തു. മൊബൈല്‍ ഫോണ്‍ വഴിയില്‍ കളഞ്ഞു. ഒരുകമ്മല്‍ മാത്രം മുറിച്ചെടുത്തില്ല. കാട്ടാക്കട പൊലീസെത്തി പത്മകുമാരിയെ കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. നരുവാമൂട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ദേഹമാസകലം ആഭരണം അണിഞ്ഞ് റോഡില്‍ നടക്കാറുള്ള ഇടയ്ക്കോട് കളത്രക്കോണം ഭുവനേശ്വരി മന്ദിരത്തില്‍ പത്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുമ്ബ് ഇത്തരത്തില്‍ അഞ്ചുപവന്‍ നഷ്ടപ്പെട്ടിട്ടുള്ളതാണ്. 10 വര്‍ഷം മുന്‍പ് ഇതുപോലെ ഇവരെ തട്ടിക്കൊണ്ടുപോയതിന് നേമം പൊലീസ് കേസെടുത്തിരുന്നു.
