മലയോര ഹൈവേ: വന്‍ പുരോഗതിയെന്ന് മന്ത്രി

തിരുവനന്തപുരം: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാര്‍ഷിക,വാണിജ്യ, വിനോദ സഞ്ചാര മേഖലകളില്‍ വലിയ മാറ്റം കൈവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ഒരുവ‌ര്‍ഷത്തിനകം ഹൈവേ വികസനത്തില്‍ വലിയ പുരോഗതി കൈവന്നു. കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1,251 കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ 93.69 കിലോമീറ്റര്‍ യാഥാര്‍ത്ഥ്യമായി. 314.84 കിലോമീറ്റര്‍ വികസനം പുരോഗമിക്കുകയാണ്. 458.82 കിലോമീറ്റര്‍ ടെന്റര്‍ ചെയ്ത് കഴിഞ്ഞു. കോഴിക്കോട് തിരുവമ്ബാടി നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ആദ്യം മലയോര ഹൈവേ വികസനം തുടങ്ങിയത്. ഇതില്‍ കക്കാടംപൊയില്‍ ഭാഗം ബി.എം പ്രവൃത്തി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *