തന്റെ സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് വടികൊണ്ട് അടിക്കുമ്ബോള്‍ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഴു മണിക്കൂറോളമാണ് മരത്തില്‍ കെട്ടിയിട്ടത്. അവള്‍ക്കൊപ്പം കണ്ട പുരുഷനെയും പ്രതികള്‍ സമാന രീതിയില്‍ മര്‍ദിച്ചു. ഇയാളെ മരത്തില്‍ കെട്ടിയിട്ട് ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുന്ന ദൃശ്യവും പ്രചരിക്കുന്നുണ്ട്.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ യുവതി ആക്രമിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം പൊലീസ് കേസെടുക്കുകയും യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ വനിത കമീഷനും കേസെടുത്തിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇരക്ക് മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നും രാജസ്ഥാന് ഡി.ജി.പിക്ക് അയച്ച കത്തില്‍ ചെയര്പേഴ്സന് രേഖ ശര്‍മ ആവശ്യപ്പെട്ടു.
