മന്ത്രിസഭ പുനസ്സംഘടിപ്പിക്കും; പ്രതിഛായ കളങ്കപ്പെട്ട സര്‍ക്കാരിനെ കരകയറ്റാന്‍ അടിയന്തര നടപടിക്കൊരുങ്ങി മമത

കൊല്‍ക്കത്ത : അധ്യാപക അഴിമതിയെ തുടര്‍ന്ന് പ്രതിഛായ കളങ്കപ്പെട്ട സര്‍ക്കാരിനെ കരകയറ്റാന്‍ അടിയന്തര നടപടിക്കൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ പുനസ്സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം നാലിന് മുമ്ബ് പുനസ്സംഘടനയുണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അഴിമതിക്കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മമത മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല താത്ക്കാലികമായി ഏറ്റെടുക്കുകയും ചെയ്തു. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *