രാജ്യത്ത് നിന്നുള്ള തേന്‍ കയറ്റുമതി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്ത് പ്രഭാഷണത്തില്‍ പറഞ്ഞു.
ദേശീയ തേനീച്ച വളര്‍ത്തല്‍, ഹണി മിഷന് കാമ്ബയിനുകള്‍ തുടങ്ങുകയും കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തതോടെ നമ്മുടെ തേനിന്റെ മധുരം ലോകമെമ്ബാടും എത്തി. ഈ മേഖലയിലെ സാദ്ധ്യതകള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണം.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങള്‍ എത്തുന്നത് കുറഞ്ഞു വരികയാണ്. മുമ്ബ് 3,000 കോടിയിലേറെ രൂപയുടെ കളിപ്പാട്ടങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഇറക്കു മതി 70% കുറഞ്ഞു. ഇക്കാലത്ത് 2,600 കോടിയുടെ കളിപ്പാട്ടങ്ങള്‍ കയറ്റു മതി ചെയ്തു.
