സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.

മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ കലാപശ്രമം നടത്തി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സിഎഎ, എന്‍ആര്‍സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *