അഞ്ച് വയസുകാരന്റെ മൂക്കില്‍ പിന്‍ കുടുങ്ങിക്കിടന്നത് എട്ട് മാസം; പുറത്തെടുത്തത് ശസ്ത്രക്രിയ ഇല്ലാതെ

മലപ്പുറം : അഞ്ച് വയസുകാരനായ കുട്ടിയുടെ മൂക്കില്‍ കുടുങ്ങിക്കിടന്ന സേഫ്റ്റി പിന്‍ എട്ട് മാസത്തിന് ശേഷം പുറത്തെടുത്തു.

പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലാണ് പിന്‍ കുടുങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെ ശസ്ത്രക്രിയ കൂടാതെ പിന്‍ പുറത്തെടുത്തു.

ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. ഏറെ കാലമായി ചികിത്സിക്കുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നില്ലെന്ന് വ്യക്തമായതോടെയാണ് ഡോക്ടര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. അപ്പോള്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പ് മൂക്കില്‍ പിന്‍ കുടുങ്ങിയതായും പിന്നീടത് പുറത്തേക്ക് പോയെന്നും കുടുംബം പറഞ്ഞു.

വിശദ പരിശോധനയില്‍ കുട്ടിയുടെ മൂക്കിനകത്ത് പിന്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങള്‍ വളര്‍ന്ന് പിന്‍ ശരീരത്തിനുളളില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു. ഇത് കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഭാവിയില്‍ കുട്ടിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *