ഇലക്‌ട്രിക് ബസുകള്‍ ഉപേക്ഷിച്ചത് നഷ്ടമായതിനാല്‍: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഫെയിം 2 പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച 250 ഇലക്‌ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാതിരുന്നത് ഉയര്‍ന്ന നിരക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

പദ്ധതി പ്രകാരം ബസ്സുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് വെറ്റ് ലീസ് വ്യവസ്ഥയിലാണ്. 12 വര്‍ഷക്കാലത്തേക്ക് 9.1 ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്സിഡി ലഭിക്കും . തിരുവനന്തപുരത്തും, എറണാകുളത്തു 100 ബസ്സുകള്‍ വീതവും, കോഴിക്കോട് 50 ബസുമാണ് 2019ല്‍ വെറ്റ് ലീസ് വ്യവസ്ഥയില്‍ ടെന്‍ഡര്‍ വിളിച്ചെടുക്കുവാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ദര്‍ഘാസ് ക്ഷണിച്ചു. ഡ്രൈവര്‍ സഹിതം വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് കിലോമീറ്ററിന് 75.90 രൂപയാണ്. എന്നാല്‍, സിറ്റി സര്‍വ്വീസിനായി ഇലക്‌ട്രിക് ബസ്സുകള്‍ ഉപയോഗിക്കുമ്ബോള്‍ കിലോമീറ്ററിന് 38 രൂപ മാത്രമാണ് വരുമാനമായി ലഭിക്കുക. ഇപ്രകാരം ദര്‍ഘാസില്‍ വാഗ്ദാനം ചെയ്ത നിരക്കില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് 37.90 രൂപ നഷ്ടമുണ്ടാകുമെന്ന് മന്ത്രി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *