26 പവന്‍ മുക്കുപണ്ടം പണയംവെച്ച്‌ തട്ടിപ്പ്: ചാവക്കാട് സ്വദേശി പിടിയില്‍

മാനന്തവാടി: മൂന്നുവര്‍ഷം മുമ്ബ് തൃശൂര്‍ ചാവക്കാട് എസ്.ബി.ഐ ബാങ്കില്‍ 26 പവന്‍ മുക്കുപണ്ടം പണയംവെച്ച്‌ നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടില്‍നിന്ന് പിടികൂടി.

ചാവക്കാട് കടപ്പുറം മട്ടുമേല്‍ കായക്കോല്‍ വീട്ടില്‍ മുജീബ്റഹ്മാന്‍ (36) ആണ് തരുവണ ആറുവാളിനടുത്ത പുഴക്കല്‍പീടികയില്‍നിന്ന് പിടികൂടിയത്. ബാങ്കില്‍ വെച്ച പണയവസ്തു തിരികെയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഇയാള്‍ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ അസി. കമീഷണര്‍ കെ.ജി. സുരേഷിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍, സബ് ഇന്‍സ്പെക്ടറായ കെ.വി. വിജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ പി. കണ്ണന്‍, പ്രഭാത്, രജനി പ്രശോഭ എന്നിവര്‍ വയനാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആറു വാള്‍ കേന്ദ്രീകരിച്ച്‌ മരംമുറി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തുവരുകയായിരുന്നു. പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി റിമന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *