അതിജീവിതയെ മാനസികമായി തളര്‍ത്തരുത്: പീഡനക്കേസുകളില്‍ വിചാരണയ്ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചു. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പീഡനക്കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ വിസ്താരത്തില്‍ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്ബോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിന്‍്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *