ബന്ദിപോറ: ജമ്മു കശ്മീരില്‍ ഇന്നലെ സൈനിക ക്യാംപ് ആക്രമിക്കാനെത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര് വീരമൃത്യൂ വരിച്ചതിനു പിന്നാലെ വീണ്ടും ഭീകരാക്രമണം.
ബന്ദിപോറയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. മൊഹദ് അംമ്രേസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയല്‍ ആശുപപത്രിയില്‍ എത്തിച്ചെങ്കിലും മൊഹദ് മരണമടയുകയായിരുന്നു.
ബന്ദിപോറയിലെ സോദ്നാര സുംബലിലാണ് ആക്രമണം നടന്നത്. ബിഹാറിലെ മധേപുരയില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട മൊഹദ്.
ഇന്നലെ പുലര്‍ച്ചെ രജൗരിയിലെ സൈനിക ക്യാംപ് ആക്രമിക്കാനെത്തിയ ഭീകരരെ നേരിടുന്നതിനിടെയാണ് സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, റൈഫിള്‍മാന്‍ ലക്ഷമണന് ഡി എന്നിവര്‍ വീരമൃത്യൂ വരിച്ചത്. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
