പാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ തന്നെ കോണ്‍ഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.അവരുടെ നിര്‍ഭാഗ്യത്തിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാന്‍ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി.
ഈ കൊലപാകത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്‌എസിനെതിരെ മിണ്ടുന്നില്ല എന്നാണ് സിപിഐഎമ്മിന്റെ പരാതി. ആര്‍എസ്‌എസാണ് ഈ കൊല ചെയ്തതെങ്കില്‍ അത് പറയേണ്ടത് സിപിഐഎം ആണ്. കൊലപാതകത്തിനെ തുടര്‍ന്ന് സിപിഐഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പോലും ആര്‍എസ്‌എസിന്റെ പേര് പറയാന്‍ ഭയന്നതെന്തുകൊണ്ടാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുധാകരന്‍ ചോദിച്ചു.
