മലപ്പുറം: താനാളൂരില്‍ ബേക്കറിയില്‍ നിന്ന് 35,000 രൂപയുടെ പലഹാരം മോഷ്ടിച്ച പ്രതി പിടിയില്‍. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ്(24) പൊലീസ് അറസ്റ്റ് ചെയ്തത്.
പകരയില് അധികാരത്ത് അഹമ്മദിന്റെ അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി 12നും പുലര്‍ച്ചെ 1.30നും ഇടയ്ക്ക് കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയാണ് മോഷമണം നടന്നത്. മോഷ്ടിക്കാനായി കയറിയപ്പോള്‍ കടയില്‍ പണം ഇല്ലെന്ന് മനസ്സിലായതോടെയാണ് പലഹാരങ്ങള്‍ ആറുചാക്കുകളിലാക്കി കടന്നുകളഞ്ഞത്. ഹല്‍വ, ബിസ്കറ്റ്, ഈത്തപ്പഴം, എന്നിവയും ചോക്ലേറ്റും തെരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തി. എന്നാല്‍ നമ്ബര്‍ വ്യക്തമാകാത്തതിനാല്‍ ഇരുന്നൂറോളം ഓട്ടോകള്‍ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചായിരുന്നു മോഷണം നടത്തിയത്.
പ്രതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പലഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എസ്ഐ ആര്.ബി.കൃഷ്ണലാല്‍, സീനിയര്‍ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിന്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
