പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകുട്ടി (28) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിദ്ദിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.

സെക്യൂരി കോര്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ വച്ച്‌ മരണപ്പെട്ടിരുന്നു. മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റലേക്ക് മാറ്റിയതായി ബന്ധുക്കള്‍ അറിയിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ അംഗമായിരുന്ന സിജോ മൂന്നു മാസം മുമ്ബാണ് ബഹ്റൈനില്‍ എത്തിയത്. ഒരു സഹോദരിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *