സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുംപിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമര്‍ശനം.
പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന് മൗനം പാലിക്കുന്നു. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണ്. അത് പാടില്ലെന്നുമാണ് വിമര്‍ശനം. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
സിപിഐയുടെ മുഖ്യവകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ മന്ത്രിമാരെ അവഗണിക്കുന്നുവെന്നും കുറച്ച് കാലത്തേക്ക് എങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനത്തിലടക്കം മുഖമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ആദ്യമായി മന്ത്രിയായതിന്റെ പരിചയക്കുറവ് മന്ത്രിമാര്‍ക്ക് ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ തെറ്റ് സംഭവിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് സിപിഎമ്മിന് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രതിനിധികള്‍ ആരോപിച്ചു
