ഭാരത് ജോഡോ യാത്രക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ ഭാരത് ജോഡോ യാത്രക്ക് മുന്‍പ് ധാരണയിലെത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ് മുന്‍ ദേശീയ അധ്യക്ഷനും ഇപ്പോള്‍ പാര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സെപ്തംബ!ര്‍ ഏഴ് മുതലാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. രാഹുല്‍ഗാന്ധിയാണ് പദയാത്രക്ക് നേതൃത്വം നല്‍കുന്നത്. യാത്രയില്‍ പ്രധാന നേതാക്കളെല്ലാം അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *