‘ഹരിവരാസനം’ രചിച്ചിട്ട് നൂറാണ്ട്

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ചിട്ട് 100 വര്‍ഷം.

ഒന്നര വര്‍ഷം നീളുന്ന ശദാബ്ദി ആഘോഷങ്ങള്‍ക്കാണ് പന്തളത്ത് നാളെ തുടക്കമാകുന്നത്.

പന്തളത്തെ മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എന്‍എസ്‌എസ് കോളജിന് മുന്നില്‍ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വര്‍മ്മയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ഹരിവരാസനത്തിന്റെ ഒരുപാട് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് നൂറ്റാണ്ടുകളായി ശബരിമലയില്‍ ഉപയോഗിച്ചുപോരുന്നത്. മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്ബായാണ് രാത്രി 10.55ന്‌ മൈക്കിലൂടെ ഹരിവരാവസം കേള്‍പ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്ബോഴേക്കും പരികര്‍മ്മികള്‍ നടയിറങ്ങും. പിന്നീട് എല്ലാ നിലവിളക്കും അണച്ച്‌ മേല്‍ശാന്തി നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *