സ്വര്‍ണ വില കൂടി

​കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷം ഇന്ന് സ്വര്‍ണത്തിന് പവന് 200 രൂപ കൂടി. പവന് 37,320 രൂപയും ഗ്രാമിന് 4,665 രൂപയുമാണ് ഇന്നത്തെ വില.

വെള്ളിയാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. 37,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്. ജൂലൈ 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *