പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി. ഉസ്ബകിസ്ഥാനില്‍ നടക്കുന്ന എസ് സി ഒ യോഗത്തില്‍ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഈ സാഹചര്യത്തില്‍ ആയിരുന്നു ഗോഗ്ര ഹോട്ട് സ്പിപ്രിങ്‌സില്‍ നിന്നുള്ള ഇന്ത്യ ചൈന സംയുക്തസേന പിന്മാറ്റം.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംഘടനയില്‍ അടുത്തകാലത്ത് അംഗത്വം ലഭിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും

Leave a Reply

Your email address will not be published. Required fields are marked *