സിനിമയില്‍ അഭിനയിക്കുന്നതിനായി മാറിടത്തിന് വലിപ്പം തോന്നിപ്പിക്കാന്‍ പാഡുകള്‍ ധരിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടി. ബോളിവുഡ് നടി സന്ധ്യ മൃദുലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാറിടം വലിപ്പമുള്ളതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ സിനിമാ ലോകത്തു നിന്നും ആവശ്യം ഉയര്‍ന്നുവെന്നും എന്നാല്‍ താനത് നിരസിച്ചുവെന്നും അവര്‍ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തില്‍ താന്‍ ബോഡിഷെയിമിങ് നേരിട്ടിട്ടുണ്ടെന്നും അതിന്റെ പേരില്‍ തനിക്ക് നിരവധി വിചിത്രങ്ങളായ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്നും നടി വ്യക്തമാക്കി.
‘നിങ്ങള്‍ ഒരു വാംപയറിനെ പോലെയാണ്. എന്നാല്‍ നിങ്ങളുടെ ശരീരം അതിനോട് യോജിക്കുന്നില്ല. ‘ ഇത്തരത്തിലുള്ള നിരവധി പരിഹാസങ്ങളാണ് നടിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. സമാനമായ പരിഹാസങ്ങള്‍ പല കാലയളവില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറച്ചു കാലം മുന്‍പുതന്നെ ചില സിനിമാ പ്രവര്‍ത്തകര്‍ തന്നോട് മാറിടം വലുതാക്കാന്‍ ഉപദേശിച്ചിരുന്നതായി നടി തന്റെ സമൂഹമാധ്യമ പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.
സ്തനം വലുതാക്കാനുള്ള നിര്‍ദ്ദേശം താന്‍ നിരസിച്ചതായും നടി പറഞ്ഞു. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ശരീരം മാറ്റില്ല. നാളെ താങ്കള്‍ വന്ന് മൂക്ക് പോരെന്നും അതു മാറ്റണമെന്നും പറഞ്ഞാല്‍ അപ്പോഴും ഞാന്‍ പറയും പറ്റില്ലെന്ന് നടി പറഞ്ഞു.
തനിക്ക് മാറിടങ്ങള്‍ ഇല്ലെന്ന് ഒരാള്‍ എന്നോട് പറഞ്ഞുവെന്നും നടി വെളിപ്പെടുത്തി. ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ കഥാപാത്രത്തിന് സ്തന വലിപ്പം പ്രധാനമാണ്. അതുകൊണ്ട് നിങ്ങള്‍ മാറിടം വലിപ്പം വര്‍ദ്ധിപ്പിക്കുവാനുളള പാഡ് ഉപയോഗിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടപ്പോള്‍ താനത് നിരസിച്ചുവെന്നും നടി വ്യക്തമാക്കി.
അതേസമയം 2005ല്‍ പുറത്തിറങ്ങിയ പേജ് 3 എന്ന സിനിമയിലും 2014ലെ രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലും താന്‍ മാറിടം വലിപ്പം തോന്നിപ്പിക്കാനുള്ള പാഡുകള്‍ ഉപയോഗിച്ചതായി സന്ധ്യ മൃദുല്‍ പറഞ്ഞു. പേജ് 3 സിനിമയുടെ ചില സീനുകള്‍ക്കായി ഞാന്‍ ബ്രെസ്റ്റ് പാഡുകള്‍ ധരിച്ചിരുന്നു. രാഗിണി എംഎംഎസ് 2 ന് വേണ്ടിയും ബ്രെസ്റ്റ് പാഡുകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തൊന്നും ആരും തന്നോട് മാറിടം വലുതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെന്നും സന്ധ്യ വ്യക്തമാക്കി.
സിനിമാ ലോകത്തു നിന്നും പ്രലോഭനങ്ങള്‍ ഒത്തിരിയുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. പുറത്തു പോകമെന്നും ബിയര്‍ കുടിക്കാമെന്നും പലരും തന്നോടു പറഞ്ഞിട്ടുണ്ട്. പണത്തിന് വേണ്ടി ജോലി ചെയ്യാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ അതിനുമുന്നില്‍ തലകുനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
