ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാന്‍ തയാറാകാതിരുന്ന യുവാവിനെ ട്രാന്‍സ്ജെന്‍ഡര്‍ തല്ലിക്കൊന്നു

ചെന്നൈ: ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാതിരുന്ന യുവാവിനെ ട്രന്‍സ്ജെന്‍‌ഡര്‍ തല്ലി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ.

നഗറില്‍ ഈ മാസം ആറിനായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരന്‍ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35 കാരിയായ വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവില്‍ താമസിക്കുന്ന വൈഷ്ണവി രോഗിയായ അമ്മയെ കാണാനാണ് തമിഴ്നാട്ടില്‍ എത്തിയത്. ചികിത്സയ്ക്ക് പണം തികയാതെ വന്നതോടെയാണ് ഇവര്‍ ലൈംഗിക തൊഴിലിന് ഇറങ്ങിയത്. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാന്‍ യുവാവ് തയാറായില്ല. ഇത് തര്‍ക്കത്തിലേക്ക് വഴിവെച്ചു.

തര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കിട്ടിയ മരകഷ്ണം എടുത്ത് യുവാവിന്റെ തലയില്‍ അടിക്കുകയായിരുന്നു വൈഷ്ണവി. അടിയേറ്റ ഉടന്‍ തന്നെ യുവാവ് മരിച്ചു. കൊലയ്ക്കു ശേഷം ബെംഗളൂരുവിലേക്ക് കടന്ന വൈഷ്ണവിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരന്നു,

Leave a Reply

Your email address will not be published. Required fields are marked *