കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 400 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,200 രൂപ.
ഗ്രാമിന് 50 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4650 രൂപ.
ഈ മാസത്തിന്റെ തുടക്കത്തിലും 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.
16നും ബുധനാഴ്ചയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്. പിന്നാലെ ഇന്നലെ വീണ്ടും വില കൂടി.
