കോഴിക്കോട്: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം.
ആശുപത്രിയിലെത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിസംഘം ഡോക്ടറെ അത്യാഹിതവിഭാഗത്തില്‍ നിന്ന് വലിച്ചിറക്കി അടിച്ചെന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാഗത്തില് പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം ഇന്നലെ വിദ്യാര്‍ഥിനികള്‍ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയെന്നും രാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഡോക്ടറും ഐ എം എയും പരാതി നല്‍കി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.
