ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതി പിടിയില്‍

കൊച്ചി: ലൈംഗികപീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍.

ഇടപ്പള്ളി നോര്‍ത്ത് കുന്നുംപുറത്ത് താമരശേരി വീട്ടില്‍ ടിഎന്‍ നവാസിനെയാണ്് കളമശേരി പൊലീസ് പിടികൂടിയത്

പരാതിക്കാരിയുടെ സുഹൃത്തായിരുന്ന പ്രതി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്നുണ്ട്. അവിടേക്ക് സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി 2021 മാര്‍ച്ചിലാണ് ബലാല്‍ക്കാരമായി ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. തുടര്‍ന്ന് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു.

പിന്നീട് വഴങ്ങാതിരുന്നപ്പോള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *