കോഴിക്കോട് കായിക വിദ്യാര്‍ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു; കോളേജില്‍ സംഘര്‍ഷം

കോഴിക്കോട്: കായികാധ്യാപകന്റെ പീഡനത്തില്‍ മനം നൊന്ത് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. അധ്യാപകനെ മുറയില്‍ അടച്ചിട്ട വിദ്യാര്‍ഥികള്‍ പുറത്തിരുന്ന് പ്രതിഷേധിക്കുകയാണ്.

വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകന്‍ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *