പ്രമേഹത്തിനെതിരെ
ലയണ്‍സ് ക്ലബ്ബ്
ബോധവല്‍ക്കരണ ക്ലാസ്

തൃത്താല: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തൃത്താല ലയണ്‍സ് ക്ലബ്ബ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.റോയല്‍ കോളേജില്‍ നടന്ന ക്ലാസിന് മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.ഹരിദാസ് നേതൃത്വം നല്‍കി.ചടങ്ങ് ലയണ്‍സ് ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍ വിജയകൃഷ്ണന്‍ ഉള്ളനാട്ട് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ സുരേഷ്‌കുമാര്‍ ഇന്ദീവരം,റോയല്‍ കോളേജ് മാനേജിംഗ് ഡയരക്ടര്‍ എം.അഷറഫലി, പ്രിന്‍സിപ്പല്‍ ഗീത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *