ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ലഫ്‌. ഗവര്‍ണറുടെ രാജിക്കായി പ്രക്ഷോഭം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുചക്രവാഹനമോടിച്ച യുവതി കാറിടിച്ച്‌ വലിച്ചിഴയ്ക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്‌ ആംആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ ലഫ്.

ഗവര്‍ണര്‍ വി കെ സക്സേനയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. പ്രതികളുടെ വിവരം ഒളിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഫ്. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം.

സംഭവത്തെ തുടര്‍ന്ന് എഎപി എംഎല്‍എ രാഖി ബിദ്ലാന്റെ കാര്‍ ചിലര് തകര്‍ത്തിരുന്നു. എന്നാല്‍, പ്രതികളില്‍ ഒരാള്‍ ബിജെപിക്കാരനാണെന്നും ലഫ്. ജനറലും പൊലീസ് ഉദ്യോഗസ്ഥരും ഇത് മറച്ചുപിടിച്ചെന്നും ആരോപിച്ചുള്ള എഎപി പ്രതിഷേധത്തില്‍ വന്‍ജനപങ്കാളിത്തമുണ്ടായി. സുല്‍ത്താര്‍പുരി അമന്‍വിഹാറില്‍ ശനി രാത്രിയാണ് അഞ്ജലി (20) കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം അടിയില്‍ കുരുങ്ങിയ നിലയില്‍ കാര്‍ ഒരു മണിക്കൂറോളം സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറില്‍ സഞ്ചരിച്ച ദീപക് ഖന്ന, കൃഷ്ണന്‍, മിഥുന്‍, അമിത് ഖന്ന, മനോജ് മിത്തല്‍ എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടു. കാറില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ അപകടവിവരം അറിഞ്ഞില്ലെന്നാണ് പ്രതികളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *