സൗദിയില്‍ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം

റിയാദ് : അടുത്ത വെള്ളിയാഴ്ച വരെ മക്ക മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.മക്ക , ജിദ്ദ, റാബിഗ്, തായിഫ്, ജാമും, അല്‍-കാമില്‍, ബഹ്റ, ഖുലൈസ്, അല്‍-ലൈത്ത്, അല്‍-കുന്‍ഫുദ, അല്‍-അര്‍ദിയാത്ത്, അദം, മെയ്സന്‍, അല്‍-ഖുര്‍മ, അല്‍-മവിയ്യ, റനിയ.

തുടങ്ങിയ മക്ക മേഖലയിലെ പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങള്‍ ശ്രദ്ധയോടെയിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

മദീന, ബദര്‍, യാന്‍ബു, അല്‍-മഹ്ദ്, വാദി അല്‍-ഫറഉ, ഖൈബര്‍, അല്‍-ഉല, അല്‍-ഹനാകിയ തുടങ്ങിയ പ്രദേശങ്ങളിലും മഴ കനക്കും. റിയാദ് മേഖലയുടെ ഭാഗങ്ങളില്‍ പെട്ട അല്‍-മജ്മഅ, അല്‍-സുല്‍ഫി, അല്‍-ഗാത്ത്, ഷഖ്റ, റിമ, അല്‍-ദവാദിമി, അഫീഫ് എന്നീ മേഖലകളിലും മഴ ഉണ്ടാകും.

അല്‍-ബാഹ, അല്‍-ഖസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, ഹായില്‍, തബൂക്ക് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ റിയാദ് അല്‍-ഖര്‍ജ്, അല്‍-മുസാഹിമിയ, അല്‍-ഖുവയ്യ, ലൈല അഫ്ലാജ് എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

ജബല്‍ അല്‍-ലൗസ്, അലഖാന്‍, അല്‍-ദാഹെര്‍ എന്നിവിടങ്ങളിലെ തബൂക്ക് മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും അല്‍-ജൗഫ് (അല്‍-ഖുറയ്യത്ത്) പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും (തുറൈഫ് – അറാര്‍ – ഹസ്ം അല്‍-ജലാമിദ്). എന്നീ പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്നു സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, ജാഗ്രത പാലിക്കാനും, തോടുകള്‍, ചതുപ്പുകള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍ എന്നിവയില്‍ നിന്ന് മാറിനില്‍ക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *