ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് രാജി വച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ .ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ കത്ത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ കത്ത് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും അറിയിച്ചു .മുഖ്യമന്ത്രിയുടെ അപേക്ഷ രാജ്ഭവനില്‍ എത്തി എന്ന അറിയിപ്പ് ലഭിച്ചു എന്നും അദ്ദേഹം സമ്മതിച്ചു.
രണഘടനയെ വിമര്‍ശിച്ചു നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ കേസില്‍ അന്തിമതീര്‍പ്പ് ഉണ്ടാകാത്തതിനാല്‍ സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുന്ന കാര്യത്തില്‍ രാജ്ഭവന് വ്യക്തതകുറവുണ്ടായിരുന്നു. ഇതില്‍ നിയമോപദേശം തേടിയത് താനല്ലെന്നും , വിഷയത്തില്‍ നിയമോപദേശം തേടുന്നത് രാജ്ഭവനിലെ സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി .
ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നാണ് സജി ചെറിയാനെതിരായ കേസ്. ഇത് സാധാരണ സാഹചര്യമല്ല .ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ കഴമ്ബുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഖ്യമന്ത്രി രാജിക്ക് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കന്‍ കഴിയാത്ത കാര്യമായത് കൊണ്ടാണ് സജി ചെറിയാന് രാജി വെക്കേണ്ടി വന്നത് .ആ സാഹചര്യത്തില്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താനാണ് സര്‍ക്കാരിന്റെ നീക്കം . ജനുവരി നാലിന് സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സര്‍ക്കാര്‍ , ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു .
