ജിദ്ദ: ജിദ്ദയില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് ഇന്ന് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ജിദ്ദ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 22 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം നാല് മാസങ്ങള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത്. അടുത്ത മാസം നാലിന് ജിദ്ദയിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടയിലായിരുന്നു അപകട മരണം.
പിതാവ്: പരേതനായ പാലത്തിങ്ങല്‍ മുഹമ്മദ്, മാതാവ്: മറിയ, ഭാര്യ: സീനത്ത്, മക്കള്‍: മുഹമ്മദ് അമീര്‍, മുഹമ്മദ് സഫ്വാന്. മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് എടയാറ്റൂര്‍ ജുമാമസ്ജിദ് മഖ്ബറയില് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
