ടെന്നസി(യുഎസ്): വിവാഹിതയായ വനിതാ പോലീസ് ഓഫീസര്‍ അഞ്ച് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണം.
സംഭവത്തെ തുടര്‍ന്ന് വനിതാ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അമേരിക്കയിലെ ടെന്നസിലെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
വനിതാ ഓഫീസര്‍ മേഗന്‍ ഹാള്‍ സ്റ്റേഷനിലെ മറ്റ് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇവര്‍ പരസ്പരം അശ്ലീല ഫോട്ടോകള്‍ അയക്കുകയും, ലാ വെര്‍ഗ്‌നിലെ മറ്റ് ഓഫീസര്‍മാരുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹാള്‍ ഒരു പങ്കാളിയുടെ ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ച് മറ്റൊരു ഉദ്യോഗസ്ഥനോട് പറയുകയും, താന്‍ ‘ഓപ്പണ്‍ വിവാഹത്തില്‍’ ആണെന്ന് വെളിപ്പെടുത്തിയതായും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേഗന്‍ ഹാളിനെയും, ഉദ്യോഗസ്ഥരായ ലൂയിസ് പവല്‍, ജുവാന്‍ ലുഗോ, ടൈ മക്‌ഗോവന്‍, ഡിറ്റക്ടീവ് സെനെക്ക ഷീല്‍ഡ്‌സ് എന്നിവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഹാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാട്രിക് മഗ്ലിയോക്കോ, ലാറി ഹോളഡേ എന്നീ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡും ചെയ്തു. പോലീസ് സ്റ്റേഷനിലും പോലീസ് ജിമ്മിലും വെച്ച് പവല്‍, ഷീല്‍ഡ്സ് എന്നിവരുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെട്ടതിന് ഹാളിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡിസംബര്‍ 28-ലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലുകളിലും മറ്റ് ഉദ്യോഗസ്ഥരുടെ വീടുകളിലെ പാര്‍ട്ടികളിലും വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയിരുന്നത്.
ഹാളിന് നിരവധി പോലീസുകാരുമായി ലൈംഗിക ബന്ധമുണ്ടെന്ന് ലാ വെര്‍ഗ്‌നെയിലെ മേയര്‍ ജേസണ്‍ കോളിന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഹാളുമായി പല സന്ദര്‍ഭങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി മാഗ്ലിയോക്കോ സമ്മതിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പവലും ഹാളും ജോലി സ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
