ശബരിമലയില്‍ കാണിക്ക എണ്ണി തളര്‍ന്ന് ജീവനക്കാര്‍; നെട്ടോട്ടമോടി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണി തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.

നോട്ടുകള്‍ എണ്ണി തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ട് മാസമാണുള്ളത്.

എണ്ണിത്തീരാതെ ജീവനക്കാര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ ഇവര്‍ക്ക് അവധിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍ പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്‌ക്കായി പോകുകയും ചെയ്തതിനാല്‍ അനിശ്ചിതാവസ്ഥയിലാണ് ജീവനക്കാര്‍.

പമ്ബ, എരുമേലി. നിലയ്‌ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിയ്‌ക്കായി അയച്ചവരെയാണ് സനാണയമെണ്ണാനും നിയോഗിച്ചത്. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇത് വരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നാണ് കണക്കാക്കുന്നു.

ജനുവരി 25-ന് എണ്ണിത്തീരുമെന്നാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. 479 ജീവനക്കാര നിയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്. തുടക്കത്തില്‍ 150-ല്‍ താഴെ ജീവനക്കാരാണ് ഇതിനായി ഉണ്ടായിരുന്നത്. മകരം രണ്ട് മുതലാണ് എണ്ണാന്‍ ആരംഭിച്ചത്. നട അടച്ച ശേഷം 700-ല്‍ അധികം ജീവനക്കാരാണ് നാണയം എണ്ണുന്നത്.

പഴയ ഭണ്ഡാരത്തില്‍ കൊട്ടിക്കിടക്കുന്ന കാണിക്കപ്പണം നശിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. വെറ്റില,പാക്ക് എന്നിവയ്‌ക്കൊപ്പം നാണയവും നോട്ടും തുണിയില്‍ കെട്ടി സമര്‍പ്പിക്കുന്ന കാണിക്കപ്പൊന്ന് പഴയ ഭണ്ഡാരത്തിലാണ് കൂട്ടിയിരുന്നത്. പാക്കും വെറ്റിലയും അഴുകി നോട്ടും ദ്രവിക്കുകയും കറപറ്റി നശിക്കുകയുമായിരുന്നു. എത്ര നോട്ടുകള്‍ നശിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *