മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റില്‍.
മലപ്പുറം നഗരത്തിലെ സ്‌കൂള്‍ അദ്ധ്യാപകനും കോഡൂര്‍ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55) ആണ് പോക്‌സോ കേസില്‍ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019 മുതല്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടിരുന്നു. പഠനത്തില്‍ പിന്നാക്കം പോയ കുട്ടി പീഡന വിവരം ക്ലാസ് അദ്ധ്യാപികയോട് വെളിപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴി എടുത്ത് പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മലപ്പുറം സി.ഐ.ജോബി തോമസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ തുളസി, സി.പി.ഒ.ഹാരിസ്, എസ്.സി.പി.ഒ.സുഷമ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
