സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനി‍വിവാഹം ‍ഫിബ്രവരി 9ന് രാജസ്ഥാനില്‍

ന്യൂദല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം ഫിബ്രവരി 9ന് രാജസ്ഥാനില്‍ നടക്കും.

രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ ഖിംസാര്‍ കോട്ടയാണ് വേദി. 500 വര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ട.

വിദേശത്തുള്ള അര്‍ജുന്‍ ബല്ലയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2021 ഡിസംബറില്‍ നടന്നിരുന്നു. ഒരു അഭിഭാഷകയാണ് ഷാനെല്ലെ ഇറാനി.

മുംബൈയിലെ ഗവ. ലോ കോളെജില്‍ നിന്നും എല്‍എല്‍ബി പാസായ ഷാനെല്ലെ പിന്നീട് വാഷിംഗ്ടണിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എല്‍എല്‍എം പാസായത്.

അര്‍ജുന്‍ ബല്ല എംബിഎ ഗ്രാജ്വേറ്റ് ആണ്. മൂന്ന് ദിവസത്തേക്ക് ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *