കോഴിക്കോട്: ഫ്ളാറ്റിന്റെ 12ാം നിലയില്‍ നിന്ന് വീണ യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തലശേരി കടവത്തൂര്‍ കുനിയില്‍ ഡോ.
ഷെദ റഹ്‌മത്ത് ജഹാനാണ് (26) മരിച്ചത്. പള്ളൂര്‍ ഗവ. ആശുപത്രിയിലെ താത്കാലിക ഡോക്ടറാണ്. കോഴിക്കോട് ബീച്ചിന് സമീപത്തെ പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്‌സി ഫ്ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനാണ് ഷെദ ഫ്ളാറ്റിലെത്തിയത്. ആഘോഷം പുലരുവോളം നീണ്ടു. അതിനിടെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് വെള്ളയില്‍ പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ശബ്ദംകേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെദ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കടവത്തൂരിലെ ഹോമിയോ ഡോക്ടര്‍ അബൂബക്കര്‍ – ഡോ. മുനീറ ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. അശ്മില്‍ (യു.കെ), ശെദല്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി, മംഗളൂരു).
