ഗൂഡല്ലൂര്‍കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിആറാട്ടുപാറ ലെനിനാണ്(35) അറസ്റ്റിലായത്. 2014 ജൂണ്‍ 28ന് ആറാട്ടുപാറയിലെ ജോയി, മാതാവ് ചിന്നമ്മ, ഭാര്യ ഗിരിജ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. അഞ്ചു വര്‍ഷമായി ഒളിവിലായിരുന്നു
