തിരുവനന്തപുരം: ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ലഭിച്ച റെക്കാഡ് വരുമാനം മറികടന്ന് കെ എസ് ആര്‍ ടി സി. ഓണാവധി കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്‌ച കെ.എസ്.ആര്‍.ടി.സി നേടിയ വരുമാനം 8.79 കോടിയാണ്.
മുൻപ് ശബരിമല സീസണില്‍ ജനുവരി 16ന് 8.48 കോടി കളക്ഷനുണ്ടാക്കിയതായിരുന്നു ഇതിനുമുൻപുള്ള ഏറ്റവും വലിയ വരുമാനം. ഓഗസ്‌റ്റ് 26 മുതല്‍ സെപ്‌തംബര്‍ നാലുവരെയുള്ള ദിവസങ്ങളില്‍ അഞ്ച് ദിവസത്തോളം കളക്ഷൻ ഏഴ് കോടിയ്‌ക്ക് മുകളിലായിരുന്നു. ഈ ദിവസങ്ങളിലെ ആകെ വരുമാനം 70.97 കോടി രൂപയാണ്.
കോര്‍പറേഷന് റെക്കാഡ് കളക്ഷനുണ്ടാക്കാൻ പ്രവര്‍ത്തിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നതായി കെ.എസ്.ആര്‍.ടി.സി സിഎംഡി അറിയിച്ചു. മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് കോടി രൂപ പ്രതിദിന വരുമാനം കൂടുതല്‍ ബസുകളെ നിരത്തിലിറക്കി കൈവരിക്കുകയാണ് ലക്ഷ്യമെന്നും എന്നാല്‍ ഇതിന് നേരിടുന്ന കാലതാമസമാണ് തടസമാകുന്നതെന്നും ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു.
