ബ്രസല്‍സ്: യുക്രെയ്ൻ വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ഇന്ത്യയിലെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബ്രസല്‍സിലെ പ്രസ് ക്ലബ്ബില്‍ യുക്രെയ്ൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് അദ്ദേഹമിതു പറഞ്ഞത്.
വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോടു പ്രതിപക്ഷത്തിനു പൊതുവേ യോജിപ്പാണ്. റഷ്യയുമായി ഇന്ത്യക്കു ബന്ധമുണ്ട്. അമേരിക്കയുമായും ഇന്ത്യക്കു ബന്ധമുണ്ട്. ഇന്ത്യ വലിയ രാജ്യമാണ്. ഒട്ടനവധി രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതു സ്വാഭാവികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നില്‍ അധിനിവേശം നടത്തിയ റഷ്യയെ അപലപിക്കാനോ തള്ളിപ്പറയാനോ ഇന്ത്യ തയാറായിട്ടില്ല. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
