മലപ്പുറം: ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയവുമായി ടഎക.മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന ഇ എം എസ് നഴ്സിംഗ് കോളേജ്,കോട്ടക്കല്‍ വി പി എസ് വി ആയുര്‍വേദ കോളേജ് ,മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് തുടങ്ങിയ കോളേജുകളില്‍ വലിയ വിജയമാണ് എസ് എഫ് ഐ ക്ക് നേടാനായത്.മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്,വി പി എസ് വി ആയുര്‍വേദ കോളേജ് എന്നിവിടങ്ങളില്‍ ശക്തമായ മത്സരം നടന്നു. ആയുര്‍വേദ കോളേജില്‍ ഫ്രറ്റേണിറ്റി അടക്കമുള്ള വര്‍ഗ്ഗീയ വിദ്യാര്‍ത്ഥി സംഘടനയെ അടക്കം ഉപയോഗിച്ച് ജയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും മുഴുവന്‍ സീറ്റുകളും വിജയിച്ച് എസ് എഫ് ഐ യൂണിയന് നില നിര്‍ത്തി.
അരാഷ്ട്രീയതയുടെ കപട മുദ്രാവാക്യമുയര്‍ത്തി ആരോഗ്യ സര്‍വ്വകലാശാലകളെ അടക്കി ഭരിക്കാമെന്ന വലതു പക്ഷത്തിന്റെ ധാരണക്കേറ്റ കനത്ത പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ്. വലത് പക്ഷ അരാഷ്ട്രീയത സഖ്യങ്ങളുടെ കോട്ട തകര്‍ത്ത് എസ് എഫ് ഐ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ 5 ജനറല്‍ സീറ്റില്‍ വിജയിച്ചു. 3 വര്‍ഷത്തിനു ശേഷമുള്ള തിരിച്ച് വരവാണ് കാണാനായത്. കോട്ടക്കല്‍ വി പി എസ് വി ആയുര്‍വേദ കോളേജില്‍ അഗ്നിവേശ് ആര് ഭാസ്കര്‍(ചെയര്മാന്),ക ശ്യപ് എസ് എന്‍(വൈസ് ചെയര്മാന്), അനഘ കെ എസ് (വൈസ് ചെയര്മാന് ലേഡി), ദേവിക കൃഷ്ണന് (ജനറല്‍ സെക്രട്ടറി), ശ്രീലക്ഷ്മി കെ (ജോയിന്റ് സെക്രട്ടറി), ഐശ്വര്യ എം വി (ആര്‍ട്സ് ക്ലബ് സെക്രട്ടറി),കേശവ് എം എസ് (സ്പോര്‍ട്സ് സെക്രട്ടറി), കാരുണ്യ സന്തോഷ് (മാഗസിന് എഡിറ്റര്‍), വിധുര രവീന്ദ്രന്(യുയുസി യുജി), അര്ജുന് അശോക് (യുയുസി പിജി)
