നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന എം സ്വരാജ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടയ്ക്ക് താൻ പഠിച്ച പൂളപ്പാടം LP സ്കൂളിൽ സന്ദർശിച്ചു. സ്കൂൾ അനുഭവങ്ങളെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം എന്ന ONV കവിത ഓർമ വരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സ്വരാജ് ഓർമ്മകൾ പങ്കുവെച്ചത്.
“സത്യത്തിൽ ഈ സ്കൂൾ എന്റെ ഒരു പ്രൈമറി സ്കൂൾ എന്ന് പറഞ്ഞാൽ പോര. എന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണെന്ന് പറയാം. കാരണം എന്റെ പ്രപഞ്ച വീക്ഷണങ്ങളും, വ്യക്തിത്വവും എല്ലാം രൂപപ്പെടുന്നതിൽ വീടിനു പുറമേ പങ്കുവഹിച്ച സ്ഥാപനമാണ് ഈ സ്കൂൾ. ഇന്ന് സ്കൂൾ സന്ദർശിച്ചപ്പോൾ എന്റെ ആ പഴയ അധ്യാപകരെല്ലാം ഓർമ്മകളിലൂടെ കടന്നുപോയി. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അധ്യാപകരായിരുന്നു ” എന്നും പറഞ്ഞ സ്വരാജ് പഠിപ്പിച്ച അധ്യാപകരുടെ എല്ലാം പേരുകൾ ഓർത്തെടുത്ത് പരാമർശിക്കുകയും ചെയ്തു.
