ബില്ലിനെ എതിര്‍ത്തു; മസ്‌കുമായി ബന്ധം വിച്ഛേദിച്ച് ഡൊണള്‍ഡ് ട്രംപ്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ടെസ്ല സിഇഒ എലോണ്‍ മസകും തമ്മിലുള്ള അടുത്ത ബന്ധം പൊളിഞ്ഞു. മസ്‌ക് ട്രംപിന്റെ പ്രധാന നിയമനിര്‍മ്മാണം ‘One Big Beautiful Bill’ സാമ്പത്തികമായി ഉത്തരവാദിത്വമില്ലാത്തതാണെന്ന് വിമര്‍ശിച്ചതിനെ തുടര്‍ന്ന്് മസ്‌കിന്റെ കമ്പനികളുമായി സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന്് ്ട്രംപ് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ടെസ്ലയുടെ ഓഹരികള്‍ 14% ഇടിയുകയും ട്രംപ് പിന്തുണയ്ക്കുന്ന meme coin-ന്റെ മൂല്യം കുറയുകയും ചെയ്തു. മസ്‌ക് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാക്കി.
ഇതോടെ, നാസയും പെന്റഗണും ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍ പ്രതിസന്ധികളിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം മസ്‌ക് SpaceX-ന്റെ Dragon ബഹിരാകാശ വാഹനങ്ങള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വലിയുമെന്ന്് ഭീഷണി മുഴക്കിയിരുന്നു. ഇത് അമേരിക്കന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മസ്‌ക് ട്രംപിന്റെ ഭരണകാലത്ത് സ്ഥാപിച്ച DOGE (Department of Government Efficiency) ന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറിയെങ്കിലും, അതിന്റെ ഫലങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ഏജന്‍സികളില്‍ പ്രതിഫലിക്കുന്നണ്ട്. ഈ തര്‍ക്കം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *