മലപ്പുറം: പരിസ്ഥിതി വാരാചരണത്തിന്റെ തുടര്‍ച്ചയായി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വനം, വന്യജീവി വകുപ്പുമായി സഹകരിച്ച് നടത്തിയ മഴ നടത്തം ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഫലവൃക്ഷതൈകള്‍ നട്ടും വിത്തുകള്‍ പാകിയും ആഘോഷമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറിലധികം വരുന്ന അംഗങ്ങളാണ് രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് പരിപാടിയില്‍ പങ്കെടുത്തത്. ഏതാണ്ട് ആയിരത്തോളം ഫലവൃക്ഷതൈകളും 3000ത്തിലധികം വരുന്ന വരുന്ന ഫലവൃക്ഷ വിത്തുകളും ഉള്‍ക്കാടുകളില്‍ നിക്ഷേപിഛ് ആഘോഷമാക്കിയത്. ഇവര്‍ക്ക് സഹായകമായി നിര്‍ദ്ദേശങ്ങള്‍ നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി അണി ചേര്‍ന്നപ്പോള്‍ ഉദ്ഘാടുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്‍ സഹായിക്കുന്ന പരിപാടികള്‍ക്ക് ഉത്തമ ഉദാഹരണമായി മാറി . ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വനം വകുപ് നടപ്പിലാക്കുന്ന സീഡ് ബോള്‍ നിക്ഷേപ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചതായിരുന്നു ആയിരുന്നു പ്രസ്തുത പരിപാടി. പരിപാടിയുടെ ഉദ്ഘാടനം വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശരീഫ് പാനോലന്‍ നിര്‍വഹിച്ചു . മമ്പാട് എം ഇ എസ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ അനൂപ് ദാസ് നിലമ്പൂര്‍ കാടുകളുടെ പ്രത്യേകതയും നീലഗിരി ബയോസ്ഫിയര്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ കാടുകള്‍ക്കുള്ള പ്രാധാന്യവും വളരെ വിശദമായി വിശദീകരിച്ചു ഉള്‍ക്കാടുകളില്‍ വച്ച് ജീവന്‍ പൊലിയുന്ന ആനകളുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വനം വകുപ്പ് സംസ്‌കാരിക്കാറില്ല എന്ന വിവരം എന്ന വിവരം അദ്ദേഹം പറഞ്ഞപ്പോള്‍ അതിശയോക്തിയോടുകൂടിയാണ് ശ്രോതാക്കള്‍ അത് ശ്രവിച്ചത്. ആനയുടെ ജഡം ഭക്ഷിക്കുവാനായി കടുവ മുതല്‍ മാന്‍ വരെ ഉള്ള 12 തരം മൃഗങ്ങള്‍ എത്തുന്നു എന്ന വിവരം ഈയിടെയാണ് ശാസ്ത്രലോകം മനസ്സിലാക്കിയത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവയെ സംസ്‌കരിക്കേണ്ടതില്ല എന്നും വനത്തിലെ ഇതര ജീവികള്‍ക്ക് ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി ഭക്ഷിക്കാന്‍ വിടാറാണ് ഇപ്പോള്‍ പതിവന്നും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നോമിനിയായി വന്യമൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പാനലിലെ അംഗവും സ്വിറ്റ്‌സര്‍ലന്‍ഡ് ചൈന യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രൊഫസറുമായ കൂടിയായ ഡോക്ടര്‍ അനൂപ് ദാസ് സൂചിപ്പിച്ചത്.
നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ വനമേഖലയ്ക്ക് ആഗോള താപനം നിയന്ത്രിക്കുന്നതില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് യൂസൂഫ് തൈക്കാടന്‍, ജില്ലാകമ്മിറ്റി അംഗം ടി എ ജോയ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍വിന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിസ്റ്റീന, അമൃതാ ലഘുനാഥ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
അവലോകന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ ആവൂലന്‍ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍ സ്വാഗതമാശംസിച്ചു എന്‍വയോണ്‍മെന്റ് പ്രമോഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് പറമ്പാട്ട് കൃതജ്ഞത രേഖപ്പെടുത്തി.
