“മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ് എന്ന് സതീശൻ പറഞ്ഞു
ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്‌താവനയിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം അതിൽ നിന്നും പിൻമാറണമെന്ന് അപേക്ഷിക്കുകയാണ് എന്നും വി.ഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കെ ബാബു എംഎൽഎ വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും സതീശൻ പറഞ്ഞു. ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിൻ്റെ ക്യാമ്പയിൻ ആര് നടത്തിയാലും ഞങ്ങളതിനെ ചോദ്യം ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
