ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നടന്നു.

ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നടന്നു.

രാജ്ഭവനിലെത്തിയാണ് ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഭാരതാംബ വിവാദവും, കേരളയിലെയടക്കമുള്ള വിവിധ
സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് തുടങ്ങി നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ച എന്നതും ശ്രദ്ധേയമാണ്.

ഈ പശ്ചാത്തലത്തിൽ, ഇരുവർക്കുമിടയിലെ മഞ്ഞുരുകുമോ എന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നുമാണ് ഉറ്റുനോക്കപ്പെടുന്നത്.

കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നതിലെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *