വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

349 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പൊതുമാർക്കറ്റിൽ വില കുറഞ്ഞതെന്ന് മന്ത്രി ജി ആർ അനിൽ. 529 രൂപ പൊതുമാർക്കറ്റിൽ വിലയുള്ള കേര വെളിച്ചെണ്ണ 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വില്പന തുടങ്ങി. ഓണം അടുക്കുമ്പോൾ വില ഇനിയും കുറയും. സപ്ലൈകോ ഓണചന്ത 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 26 മുതൽ സപ്ലൈകോ മൊബൈൽ ഔട്ട്‌ലറ്റുകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും. 292 ഇനം സാധനങ്ങൾ വില കുറച്ച് ഓഫറുകൾ വിതരണം ചെയ്യും. 250 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കും. 50 ലക്ഷത്തിൽ അധികം കുടുംബങ്ങൾക്ക് സഹായകമാവും. ഓണത്തിന് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടുതൽ അരി നൽകും . മുൻഗണന വിഭാഗത്തിലെ ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണകിറ്റ് സൗജന്യമായി നൽകുമെന്നും മന്ത്രി. റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസാക്കാനുള്ള നിർദ്ദേശം തൽക്കാലം സ്റ്റേ ചെയ്തതായും മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *