ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ചും, ഉപരോധവും സംഘടിപ്പിച്ച് DYFI :

മലപ്പുറം ജില്ലാ പഞ്ചായത്തിലെ 30 കോടി രൂപയുടെ കൊള്ളയിൽ പ്രതികളായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്ത് അംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. ഒന്നാം പ്രതി ടി പി ഹാരിസ് കേസിൽ റിമാൻഡിൽ ആയിട്ടും ഇതുവരെയും രാജി രാജിവെപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. രണ്ടാം പ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവിനെ ഇതുവരെയും ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല.

നിക്ഷേപ തട്ടിപ്പിൽ ഉയർന്നുവന്ന പരാതിയെ സംബന്ധിച്ച് രണ്ടാം പ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്നത്തെ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു കേസിലെ പ്രതി തന്നെ ആ കേസിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടിയാണ് മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഉണ്ടായത്. ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തെയും, ലീഗ് നേതാക്കളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
കേസിലെ പ്രതി തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വെച്ച് ആരെ സംരക്ഷിക്കാൻ ശ്രമിച്ചാലും വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടു പോകും.

സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, സി ഇല്യാസ്, പി സൈഫുദ്ദീൻ, സി കെ വിബീഷ്, എം രജീഷ്, ഹരികൃഷ്ണ പാൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *