റാപ് ഗായകൻ വേടന് എതിരെ വീണ്ടും പരാതികള്‍

വേടൻ്റെ ലൈംഗിക അതിക്രമത്തിന് ഇരകളായെന്ന് വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരിക്കുന്നത്.

നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലില്‍ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.

വേടനെതിരെ എറണാകുളം തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബലാല്‍സംഗ കേസിലെ പരാതിക്കാരിയുടെ അനുഭവങ്ങള്‍ക്ക് സമാനമാണ് പുതിയ പരാതിക്കാരും നേരിട്ട അതിക്രമങ്ങള്‍ എന്നാണ് സൂചന. അതേസമയം ഇവരില്‍ ഒരാളെ ആദ്യമായി കാണുമ്ബോള്‍ തന്നെയാണ് വേടൻ അതിക്രമത്തിന് മുതിർന്നത്.

2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാല്‍സംഗക്കേസില്‍ വേടൻ ഇപ്പോള്‍ ഒളിവിലാണ്. വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *